മലബാർ ക്രിസ്ത്യൻ കോളേജ് ഓഫ്സ്റ്റേജ് പരിപാടികൾക്ക് തുടക്കമായി. അധ്യാപകനും കവിയും ചിത്രകാരനും പ്രഭാഷകനുമായ ഡോ. രാജേഷ് മോൻജി പരിപാടി ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ അനീതികളെ സർഗാത്മകത കൊണ്ട് നേരിടാൻ ക്യാമ്പസുകൾക്ക് കഴിയണമെന്ന് രാജേഷ് മോൻജി പറഞ്ഞു. വരയും പാട്ടും പറച്ചിലുമായി കുട്ടികൾക്ക് മുന്നിൽ അദ്ദേഹം വിസ്മയം തീർത്തു. പ്രിൻസിപ്പാൾ ഡോ.ഗോഡ് വിൻ സാംരാജ് അധ്യക്ഷത വഹിച്ചു. മാനേജർ ശ്രീ. ജോസഫ് എസ്. ഡാനിയേൽ, ഡോ. എൽസമ്മ ജേക്കബ്, ഡോ.സുരേഷ് പുത്തൻപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിയൻ ചെയർമാൻ സഞ്ജയ് ഹരി ടി. സ്വാഗതവും ആർട്സ് ക്ലബ്ബ് സെക്രട്ടറി അനഘ കെ.വി. നന്ദിയും പറഞ്ഞു.