>Malabar Christian College Logo Title

Reopening of College- Reg

31 December 2020

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ 2020 മാർച്ചിൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് ഓൺലൈൻ ക്ലാസുകളിലൂടെയാണ് അധ്യയനം നടന്നിരുന്നത്. പിന്നീട് 2020 ജൂൺ മുതൽ പരീക്ഷകൾ നടത്തിയിരുന്നെങ്കിലും വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ ഇരുന്ന് പഠിക്കുന്ന അവസ്ഥ ഇല്ലായിരുന്നു. എന്നാൽ 2021 ജനുവരി 4 മുതൽ വിദ്യാർത്ഥികൾ ക്ലാസ് റൂമുകളിൽ ഇരുന്ന് പഠിക്കുന്ന രീതിയിൽ അധ്യയനം ആരംഭിക്കാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജും സർക്കാർ നിർദ്ദേശം അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കുകയാണ്. അതിനാൽ വിദ്യാർത്ഥികൾ നിർബന്ധമായും താഴെ പറയുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കണം.

1. ക്ലാസ് അറ്റൻഡ് ചെയ്യാനും പ്രൊജക്ട് വർക്ക് ചെയ്യാനും ലാബ് അറ്റൻഡ് ചെയ്യാനും പാഠ്യ ഭാഗത്തെ സംശയ നിവാരണത്തിനും മാത്രമേ വിദ്യാർത്ഥികൾ ക്യാമ്പസിൽ പ്രവേശിക്കാൻ പാടൊള്ളൂ.
2. കോളേജിലേക്ക് പ്രവേശിക്കുമ്പോൾ ഗെയ്റ്റിനരികിൽ വെച്ചിരിക്കുന്ന സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകണം.
3. എല്ലാ വിദ്യാർത്ഥികളും മാസ്ക് ധരിച്ചിരിക്കണം.
4. വിദ്യാർത്ഥികൾ സാനിറ്റൈസർ കൊണ്ടുവരണം.
5. പേന, മറ്റ് പഠന വസ്തുക്കൾ എന്നിവ വിദ്യാർത്ഥികൾ പരസ്പരം കൈമാറരുത്.
6. കാമ്പസിലോ ക്ലാസ് റൂമിലോ വിദ്യാർത്ഥികൾ കൂട്ടം കൂടി നിൽക്കരുത്.
7. ക്ലാസ് സമയം കഴിഞ്ഞാൽ വിദ്യാർത്ഥികൾ ക്യാമ്പസിൽ നിന്നും പുറത്ത് പോകണം.